
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ യൂത്ത്മൂവ്‌മെന്റ് നേതൃയോഗം യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ.പി. സുപ്രമോദം സംഘടനാ സന്ദേശം നൽകി. സൈബർ സേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ, യൂണിയൻ ജോയിൻ കൺവീനർ എ.ജി. സുഭാഷ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിൻ സെക്രട്ടറി സബീൻ വർക്കല, കേന്ദ്ര സമിതി അംഗം മണിലാൽ ചേർത്തല എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ വികാസ് ദേവൻ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് വൈസ് ചെയർമാൻ ശ്യാം ശാന്തി നന്ദിയും പറഞ്ഞു.