ആലപ്പുഴ: കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ് തത്തംപള്ളിയുടെ ഭൗതിക ശരീരത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് വർക്കിംഗ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ.പാർട്ടി പതാക പുതപ്പിക്കുകയും സംസ്ഥാന കമ്മിറ്റിയുടെ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. സംസ്‌കാരത്തിന് ശേഷം നടന്ന അനുശോചന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുനിസിപ്പൽ കൗൺസിലർ കൊച്ചുത്രേസ്യ , വി.സി. ഫ്രാൻസിസ്, മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, അഡ്വ.പി.ജെ.മാത്യു, തോമസ്.എം.മാത്തുണ്ണി, ജോർജ് ജോസഫ്, സിറിയക് കാവിൽ, തോമസ് കുട്ടി മാത്യു, പി.ജെ.കുര്യൻ, മാത്യു ചെറുപറമ്പൻ, ബേബി പറക്കാടൻ, അഡ്വ.കെ.ജി.സുരേഷ് പ്രകാശ് പനവേലി, ബീന റസാക്ക്, സി.ടി.തോമസ്, ടി. കുര്യൻ, അഗസ്റ്റിൻ കരിമ്പുംകാല തുടങ്ങിയവർ സംസാരിച്ചു.