preethi-v-prabha

വൈക്കം: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ജില്ലാതല അവാർഡിൽ ഒന്നാം സ്ഥാനം വൈക്കം സത്യാഗ്രഹ ആശ്രമം സ്‌കൂളിന്. മികച്ച അദ്ധ്യാപകനുള്ള അവാർഡിൽ ഒന്നാം സ്ഥാനം ആശ്രമം സ്‌കൂളിലെ പ്രീതി .വി പ്രഭ കരസ്ഥമാക്കി. മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡിൽ ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥിനി അഭിരാമി എസ് ബാബുരാജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലോക്ഡൗൺ കാലത്ത് കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി ആശ്രമം സ്‌കൂൾ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കൃഷിപാഠം പദ്ധതി. തലയാഴം പഞ്ചായത്തിൽ രണ്ട് ഏക്കറിലും സ്‌കൂൾ വളപ്പിലുമാണ് ജൈവകൃഷി ചെയ്തത്. നെൽകൃഷിയും മത്സ്യകൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. സ്‌കൂളിലെ എസ്.പി.സി , എൻ.എസ്.എസ്,റെഡ് ക്രോസ്, സ്കൂൾ പി.ടി.എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത് . പ്രിൻസിപ്പൽമാരായ ഷാജി.ടി കുരുവിള, എ.ജോതി, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, എൽ.പി സ്‌കൂൾ എച്ച്.എം പി.ടി ജിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്.നായർ , ഇ.പി ബീന,എസ്.പി.സി സി.പി.ഒ ജെഫിൻ.ആർ, പി.വി വിദ്യ, കൃഷിപാഠം കോ ഓർഡിനേറ്റർ പ്രീതി.വി പ്രഭ, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയൻ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.