ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിൽ 17ന് പ്രതിഷ്ഠാ വാർഷിക ദിനവും മഹാമൃത്യുഞ്ജയ ഹോമവും നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ ചടങ്ങുകൾ ആരംഭിക്കും. രാവിലെ കളഭാഭിഷേകവും വൈകിട്ട് പുഷ്പാഭിഷേകവും നടത്തും.ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 85938 82269, 9447013806.