
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 640 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8758 ആയി. 597 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1990 പേർ രോഗമുക്തരായി.
#കൊവിഡ് മരണം; വിവരം നൽകണം
കൊവിഡ് ബാധിച്ച് ജില്ലയ്ക്ക് പുറത്തുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മരണമടയുന്ന ജില്ലക്കാരുടെ വിവരങ്ങൾ ഏത്രയും വേഗം ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ(ഫോൺ0477 2239999) അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ ഇരിക്കുന്നവർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചാലും ഇതേ രീതിയിൽ വിവരം നൽകണം. ഇവർക്ക് സർട്ടിഫിക്കറ്റ് താമസംകൂടാതെ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം