
മാന്നാർ: ആദ്യകാല ജനസംഘ പ്രവർത്തകനും ബി.ജെ.പി ആലപ്പുഴ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ചെന്നിത്തല ഗോപാലകൃഷ്ണൻ നായർ ഒന്നാം അനുസ്മരണം ചെന്നിത്തലയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക സെൽ സംസ്ഥാന കൺവീനറും, ഗ്രാമ പഞ്ചായത്ത് അംഗവുമായ ഗോപൻ ചെന്നിത്തല ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ചെന്നിത്തല സദാശിവൻപിള്ള, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പത്മകുമാർ, മണ്ഡലം സെക്രട്ടറി മനീഷ് കളരിക്കൽ,എസ്. സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.സേനൻ, പഞ്ചായത്ത് മേഖല പ്രസിഡന്റുമാരായ ഹരി മണ്ണാരേത്ത്, പ്രവീൺ പ്രണവം, പഞ്ചായത്ത് സെക്രട്ടി പ്രദീപ്. ജി .പിള്ള തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.