
ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ഗോകുലം വീട്ടിൽ രാജേഷിന്റെ കുളത്തിലെ മത്സ്യകൃഷി പൂർണമായി നശിച്ചു. വിളവെടുപ്പിന് പാകമായ 1800ൽപ്പരം തിലോപ്യയാണ് ചത്തുപൊങ്ങിയത്. ശനിയാഴ്ച പകലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. 75,000 രൂപയുടെ നഷ്ടം സംഭവിച്ചതായും മത്സ്യങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതാണെന്ന സംശയത്തിലാണ് കർഷകൻ രാജേഷ്.