
അമ്പലപ്പുഴ:ശാസ്‌താങ്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (എസ്.എ.എസ്.സി ) പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാസ്കും സാനിട്ടൈസറും ഓട്ടോമാറ്റിക് സാനിട്ടൈസർ ഡിസ്പെൻസറും നൽകി. സ്കൂളിൽ നടന്ന ചടങ്ങ് മുൻ മന്ത്രി ജി. സുധാകരൻ ഉദഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജെശാലിഷ് അദ്ധ്യക്ഷത വഹിച്ചു . സ്കൂളിലെ പ്രഥമാദ്ധ്യാപിക വി .എസ് .സന്നു മാസ്കും സാനിട്ടൈസറും ഏറ്റു വാങ്ങി. ക്ലബ്ബിന്റെ രക്ഷാധികാരി എം .നാഗകുമാർ സ്വാഗതവും ക്ലബ് സെക്രട്ടറി നന്ദു നന്ദിയും പറഞ്ഞു. എസ്.എം.സി ചെയർമാൻ ദീപേഷ്‌കുമാർ പങ്കെടുത്തു.