ambala

അമ്പലപ്പുഴ : ജി.സുധാകരൻ എം.എൽ.എയായിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പുന്നപ്ര ഗവ. മുസ്ലിം എൽ.പി സ്കൂളിൽ നിർമ്മിച്ച ഹൈടെക് ക്ലാസ് മുറികൾ എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് പി .ജി .സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം .ഷീജ, സതി രമേശ്, പഞ്ചായത്തംഗങ്ങളായ എൻ. കെ. ബിജുമോൻ, ഗീതാ ബാബു, എ .ഇ. ഒ കെ .മധുസൂതനൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, നിസാമുദ്ദീൻ, കെ. ജഗദീശൻ, ജമാൽ പള്ളിത്തുരുത്തി, വി. കെ. ബൈജു, അലിയാർ എം മാക്കിയിൽ, ഹസൻ പൈങ്ങാമഠം എന്നിവർ പങ്കെടുത്തു.എച്ച് .എം യു. ആദംകുട്ടി സ്വാഗതം പറഞ്ഞു.