കായംകുളം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പ്രസിഡന്റായിരുന്ന ടി.നസറുദ്ദീൻ അനുസ്മരണം നടത്തി.യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജെ.ബൈജു, അഡ്വ.ഇ.സമീർ, സിന്തിക്കേറ്റ് മെമ്പർ അഡ്വ.അജികുമാർ, ബി.ദിലീപൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് മംഗളാനന്ദൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് ലാൽ, കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.എം.ഷരീഫ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സെക്രട്ടറി എസ്.കെ.നസീർ, യൂണിറ്റ് ജനറൽ സെക്രട്ടറി പി.സോമരാജൻ.കെ.മധു, അബു ജനത, എ.എച്ച്.എം ഹുസൈൻ, സജുമറിയം, ഇ.എസ്.കെ പൂക്കുഞ്ഞ്, ഡി.സെൽവകുമാർ, ക്വാളിറ്റി അഷറഫ്, ദേവസി, അനീസ് മംഗല്യ തുടങ്ങിയവർ സംസാരിച്ചു.