ph

കായംകുളം: ദേശീയവും അന്തർദേശീയവുമായ നിലപാടുകളിലൂടെ സി.പി.എം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വാലായിത്തീർന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തച്ചടി പ്രഭാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നും എത്രയും വേഗം കാനം രാജേന്ദ്രൻ മോചിതനായി സ.പി.ഐയുടെ വ്യക്തിത്വം നിലനിറുത്തണമെന്നും ഹസൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബി ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ഷാജി മോഹൻ, വേലഞ്ചിറ സുകുമാരൻ, ഏ. ജെ. ഷാജഹാൻ, ശ്രീജിത്ത് പത്തിയൂർ, സുരേഷ് ആമ്പക്കാട്, ബിനു തച്ചടി എന്നിവർ

സംസാരിച്ചു.