കായംകുളം: കായംകുളം നിയോജക മണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണത്തിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി യു.പ്രതിഭ എം.എൽ.എ അറിയിച്ചു. റോഡ് പുനരുദ്ധാരണത്തിന്
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 മുരിങ്ങയിൽ പുളേളത്ത് റോഡ് (10 ലക്ഷം ),വാർഡ് 4 അമ്പലമുക്ക് പി എച്ച് സി റോഡ്(10 ലക്ഷം ), വാർഡ് 13 പുത്തൻപുരയിൽ ഉദയ ഭവനം റോഡ്(10 ലക്ഷം),വാർഡ് 4 ദേശാഭിമാനി അനൂപം ജംഗ്ഷൻ റോഡ് (10 ലക്ഷം),കായംകുളം നഗരസഭ വാർഡ് 6 പിച്ചിനാട്ട് വാഴപ്പള്ളി റോഡ്(10 ലക്ഷം ), വാർഡ് 6 വാഴപ്പള്ളി സ്വപ്ന റോഡ്(10 ലക്ഷം ),വാർഡ് 1 ചേലികുളങ്ങര ചെട്ടിയത്ത് റോഡ്(10 ലക്ഷം ),വാർഡ് 31 നാടിയൻ പറമ്പിൽ കൊച്ചു കിട്ടൻ റോഡ് (10 ലക്ഷം),പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9 കളിയ്ക്കൽ പറമ്പിൽ ഇടവശേരി പി.ഐ.പി കനാൽ റോഡ് (10 ലക്ഷം), ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 15 ആക്കിനാട്ടേത്ത് മുക്ക് പരിയാരത്ത് മുക്ക് റോഡ്(10 ലക്ഷം) രൂപയാണ് അനുവദിച്ചത്.