
ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക്ക് സ്റ്റഡിസെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ പന്ത്രണ്ടാമത് ഭരതൻ സമാരക ഹ്രസ്വ സിനിമാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ലിറ്റിൽ ഫൈറ്റ്( മോഹൻദാസ് ഗാലക്സി), ഇല്ലാത്തവരുടെ വിരലടയാളം(മധു പുന്നപ്ര), പൊൻകതിർ (അജയൻ തൃപ്പൂണിത്തുറ), പസി(സജി), ലിവിംഗ് ടുഗെതർ(ഗോപകുമാർ), യുഗ(അനന്തു സുരേഷ്), ഒരു ബാല്യത്തിന്റെ രോദനം(സിബി കുഴിക്കണ്ടത്തിൽ),സ്‌നേഹദൂത്(സ്മൃതി സൈമൺ), പുന്നപ്ര അപ്പച്ചൻ സിനിമയും ജീവിതവും (റജി രവീന്ദ്രൻ), പ്രലോഭനം (ആർ. ദേവിക), കനിവ് (വി.എസ്. സുധീർഘോഷ്) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾക്ക് അർഹമായി. ഗോപകുമാർ അമ്പലപ്പുഴ, മധു പുന്നപ്ര(മികച്ച സംവിധായകർ), ഡോ. ഷിബു ജയരാജ്, സജി ആലപ്പുഴ(മികച്ച നടൻമാർ), പൊന്നമ്മ (മികച്ച നടി), എയ്തൽ(ബാലനടി)ജസ്റ്റിൻ കെ. സിബി (ബാലനടൻ), ജോബ് ജോസഫ്(തിരക്കഥാ കൃത്ത്), മാർട്ടിൻ മിസ്റ്റ് (കാമറാമാൻ), അനീഷ് ഹരിദാസ് (എഡിറ്റർ), വർഗീസ് കല്ലൂർ (കലാ സംവിധായകൻ) എന്നിവർക്കാണ് മറ്റു പുരസ്‌കാരങ്ങൾ. മാർച്ച് ആദ്യവാരം ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ചലചിത്ര സംവിധായകൻ പോൾസൺ, സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ, ബി. ജോസുകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.