
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാർഡ് 15 ൽ നിർമ്മാണം പൂർത്തിയായ കണ്ണങ്ങാട് -മാമ്മൂട് റോഡിന്റെ ജനകിയ ഉദ്‌ഘാടനം പ്രദേശത്തെ മുതിർന്ന വ്യക്തികളായ വിജയൻ കുരുവികാട്, ലക്ഷ്മിക്കുട്ടി കുരുവികാട്ടു ചിറ, മണിയൻ കണ്ണങ്ങാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ രജിത്ത് രാമചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, സെക്രട്ടറി സാഹിർ എന്നിവർ മുഖ്യാതിഥികളായി. റോഡ് കൺവീനർ രതീഷ് സ്വാഗതവും വാർഡ് സന്നദ്ധ ക്യാപ്റ്റൻ അരുൺ സി മോഹൻ നന്ദിയും പറഞ്ഞു.