
അമ്പലപ്പുഴ: കായകൽപ്പ് പുരസ്കാരം നേടിയ പുന്നപ്ര തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ള ജീവനക്കാരെ എച്ച്.സലാം എം.എൽ.എ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ടി. എ .പൂർണ്ണിമ, നഴ്സിംഗ് ഓഫീസർ എൻ. നിത, ഹെൽത്ത് ഇൻസ്പെക്ടർ ജെ. ഷിജിമോൻ, നഴ്സുമാർ, ആശാ പ്രവർത്തകർ എന്നിവരെ എം. എൽ. എ പൊന്നാടയണിയിച്ച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതിരമേശ്, എം. ഷീജ, ആർ. റജിമോൻ, മൈക്കിൾ പി. ജോൺ, ജമാൽ പള്ളാത്തുരുത്തി, അലിയാർ എം.മാക്കിയിൽ എന്നിവർ പങ്കെടുത്തു.