uparodham

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.പീയൂഷ് ചാരുംമൂട് മുഖ്യപ്രഭാഷണം നടത്തി. ഏരിയ ജനറൽ സെക്രട്ടറി സുരേഷ് കോട്ടവിള, മണ്ഡലം ഭാരവാഹികളായ ജെയിംസ് വള്ളികുന്നം, രാജമ്മ ഭാസുരൻ, സുനിത ഉണ്ണി, സതീഷ് , ജി.എസ് .വിഷ്ണു ചാരുമൂട്, രാജി എം.പി, അനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായ ബാബു നവചിത്ര, സി. പി. പ്രസാദ്, അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.ദീപ, ദീപ ജ്യോതിഷ്, ആര്യ ആദർശ് തുടങ്ങിയവർ സംസാരിച്ചു.