
ആലപ്പുഴ: തൊഴിലാളി നേതാവായിരുന്ന ആർ.സുഗതന്റെ 51ാമത് ചരമവാർഷികം ആചരിച്ചു. തിരിവിതാകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ആസ്ഥാനത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പതാക ഉയർത്തി. പൊതു സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന ജന സെക്രട്ടറി കെ.പി.രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി.സത്യനേശൻ, പി.ജ്യോതിസ് ,വി.മോഹൻദാസ്, ഇ.കെ.ജയൻ, ആർ.സുരേഷ്, ആർ.അനിൽകുമാർ, ഡി.പി.മധു, ബി.നസീർ, കെ.എൽ.ബന്നി, കെ.എസ്.വാസൻ എന്നിവർ സംസാരിച്ചു. വലിയ ചുടുകാട്ടിൽ പുഷ്പാർച്ചനയും നടന്നു.