strok

ആലപ്പുഴ: ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും സ്‌കൂൾ ഒഫ് ലൈഫ് സ്‌കിൽസിന്റെയും സഹജീവനം പദ്ധതിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സഹചാരി വിജയാമൃതം അവാർഡ് വിതരണവും സംഘടിപ്പിച്ചു. സ്‌കൂൾ ഒഫ് ലൈഫ് സ്‌കിൽസിൽ നടന്ന ചടങ്ങ് ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.സി.വി ഷാജി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എൻ.സി.സി, എസ്.പി.സി യൂണിറ്റുകൾക്കുള്ള സഹചാരി അവാർഡും ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാർത്ഥിക്കുള്ള വിജയാമൃതം അവാർഡും വിതരണം ചെയ്തു.

ജില്ലാ സമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് എം.എൻ.ദീപു, സ്‌കൂൾ ഒഫ് ലൈഫ് സ്‌കിൽസ് ഡയറക്ടർ പി.എം.ഷാജി, എൽ.എൽ.സി കൺവീനർ ടി.ടി.രാജപ്പൻ, എസ്.എൽ.എസ് വയോകെയർ സെക്രട്ടറി ബിന്ദു എസ്.അമ്പാടി എന്നിവർ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളിലെ അപസ്മാരവും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും നടത്തി.