
ആലപ്പുഴ: കൊവിഡ് പരിശോധനാ നിരക്കുകൾ ഏകപക്ഷീയമായി കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസ് പടിക്കൽ ധർണ നടത്തി. ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും, ജില്ലാ കളക്ടർക്കും നിവേദനം നൽകി. കൊവിഡ് ടെസ്റ്റ് കിറ്റുകൾ മുഖേനയുള്ള സ്വയം പരിശോധനകൾ നിർത്തലാക്കണമെന്നും, ഇത്തരത്തിലുള്ള കിറ്റുകളുടെ പകുതി തിരക്ക് പോലും സർക്കാർ നിശ്ചയിക്കാത്തത് നീതീകരിക്കാനാവില്ലെന്നും സംഘടന അഭിപ്രായപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സമിതി അംഗം എം.ശശിധരൻനായർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിറാസ് സലീം അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം നൗഷാദ് മേത്തർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ വില്യംസ് അഗസ്റ്റിൻ, ആനന്ദ് മോഹൻ എന്നിവർ സംസാരിച്ചു.