food-shelf

ചാരുംമൂട് : ചാരുംമൂട് ടൗണിലെ ഭക്ഷണ അലമാരയിലൂടെയുള്ള ഭക്ഷണ വിതരണം 100 ദിവസം പിന്നിടുന്നു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻമുൻ കൈയെടുത്താണ് ഭക്ഷണ അലമാര സ്ഥാപിച്ചത്. സുമനസുകളുടെ സഹരണത്തോടെയാണ് ഓരോ ദിവസവും അലമാരയിൽ ഭക്ഷണം നിറയ്ക്കുന്നത്. തുടക്കത്തിൽ 30 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തിരുന്നത്. ഇപ്പോൾ 150 ഓളം പൊതികളാണ് വിതരണം ചെയ്തു വരുന്നതെന്ന് സിനൂഖാൻ പറഞ്ഞു. 100-ാം ദിവസത്തെ ഭക്ഷണ വിതരണോദ്ഘാടനം ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ. ജോസ് നിർവഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അംഗങ്ങളായ കെ.സുമ, ശാന്തി, സെക്രട്ടറി ദിൽഷാദ്, ദേവസ്വം ബോർഡ് മുൻ മെമ്പർ കെ.എസ്.രവി, നൂറനാട് എസ്.എച്ച്.ഒ വി.ആർ ജഗദീഷ് , പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.