
ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ.സി.ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിൽഷാദ് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സിനൂഖാൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ വിശ്വൻ പടനിലം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജി പ്രസാദ്, സ്വപ്ന സുരേഷ്, അസിസ്റ്റന്റ് പ്ലാൻ കോ-ഓർഡിനേറ്റർ ജ്യേത്രിസ് തുടങ്ങിയവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.