ആലപ്പുഴ: തുമ്പോളി കാരളശേരിൽ ലളിതാംബികാ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്നാരംഭിക്കും. വൈകിട്ട് 7.30ന് പ്രതിഷ്ഠാചാര്യൻ തുളസീധരൻ തന്ത്രി പ്രകാശനകർമ്മം നിർവഹിക്കും. വിമലാഭായി വിജയൻ ഗ്രന്ഥസമർപ്പണം നടത്തും. തിരുനെല്ലൂർ പങ്കജാക്ഷനാണ് യജ്ഞാചാര്യൻ. സോമൻ മുട്ടത്തിപ്പറമ്പാണ് യജ്ഞ പൗരാണികൻ. 20 ന് ഉച്ചയ്ക്ക് 12നാണ് രുഗ്മിണീ സ്വയംവരം. 20ന് രാത്രി 7.30ന് സർവ്വൈശ്വര്യപൂജ, 22ന് രാവിലെ 10ന് നവകലശാഭിഷേകം, വൈകിട്ട് 7.15ന് ദീപക്കാഴ്ച്ച, 8ന് തളിച്ചുകൊട, സർപ്പംപാട്ട് എന്നിവ നടക്കും. 18ന് രാത്രി 7.30ന് ആലപ്പി രമണന്റെ പ്രഭാഷണമുണ്ടാകും. 17,19, 21, 22 തിയതികളിൽ പ്രധാന വഴിപാടായ പൂമൂടൽ എന്നിവ നടക്കും.