ആലപ്പുഴ: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സേവന ഗുണമേന്മക്കുള്ള ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷൻ നേടിയതിന്റെ പ്രഖ്യാപനം ഇന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ്, കൗൺസിലർ കവിത ടീച്ചർ എന്നിവർ പങ്കെടുക്കും.