yogam

ആലപ്പുഴ: സാമൂഹ്യനീതി, ആരോഗ്യം, പട്ടികജാതി ക്ഷേമം, പൊതുമരാമത്ത്, ഊർജ്ജം, പൊതുഭരണം എന്നീ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നഗരസഭയിൽ സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതികളിലെ 2022-2027 വാർഷികപദ്ധതികളിലേക്കുള്ള പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് യോഗത്തിൽ ചർച്ചകൾ ഉയർന്നുവന്നു. അടുത്ത 5 വർഷത്തെ പദ്ധതികളിൽ സ്വീകരിക്കുന്നവികസന നയങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്ത വർക്കിംഗ് ഗ്രൂപ്പുകളിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ബീനരമേശ്, കെ.ബാബു, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, വിഷയ വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഇന്നും നാളെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ തുടരുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അറിയിച്ചു.