
ആലപ്പുഴ: ഗതാഗത തടസം സൃഷ്ടിക്കുന്ന ബോർഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇത് സംബന്ധിച്ച് നഗരസഭ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ.
മാർഗതടസം ഉണ്ടാക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും കണ്ടെത്തി ലിസ്റ്റ് അതത് രാഷ്ട്രീയ കക്ഷികൾക്കും സാമുദായികസംഘടനകൾക്കും നൽകും. തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, മത - സാമുദായിക സംഘടനകളുടെയും ഒരു യോഗം കൂടി വിളിക്കും. ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് വി.ജയപ്രസാദ് (സി.പി.എം), അഡ്വ. റീഗോ രാജു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ഡി.പി മധു, സി.കെ ബാബുരാജ് (സി.പി.ഐ) ഹരികൃഷ്ണൻ (ബി.ജെ.പി) എ.എം നൗഫൽ (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്), തോമസ് കളരിയ്കൽ(കേരള കോൺഗ്രസ് എം), നസീർപുന്നക്കൽ (ലോക് താന്ത്രിക് ജനതാദൾ), സലീം മുല്ലാത്ത്, ഷെമീർ (എസ്.ഡി.പി.ഐ), ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, റവന്യൂ ഓഫീസർ മാലിനി കർത്ത, റവന്യൂ സൂപ്രണ്ട് മധു എന്നിവർ പങ്കെടുത്തു.