മാവേലിക്കര: ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയും നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും പ്രവർത്തിക്കുന്ന ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉത്പാദക കമ്പനിയുടെ ഓഹരി ഉടമകളിൽ നിന്നുള്ള ഉത്പന്ന സമാഹരണം ഭരണിക്കാവ്‌ പഞ്ചയത്തിൽ നടത്തും. നൂറനാട്‌, ചുനക്കര പഞ്ചായത്തുകളിലെ കർഷകരിൽ നിന്നും 21നും പാലമേൽ, താമരക്കുളം പഞ്ചായത്തുകളിലെ കർഷകരിൽ നിന്നും 22നും ഭരണിക്കാവ്‌, വള്ളികുന്നം, മറ്റ് പഞ്ചായത്തുകളിലെ കർഷകരിൽ നിന്നും 23നും സമാഹരണം നടത്തും. അത്യുത്പാദന ശേഷിയുള്ള മഞ്ഞളിനങ്ങളായ പ്രതിഭ, പ്രഗതി എന്നിവയും ഇഞ്ചിയിനമായ വരദയുമാണ് സംഭരിക്കുന്നത്. കർഷകർക്ക് ഈ വിത്തുകൾ 24 മുതൽ വാങ്ങാനും അവസരമുണ്ട്. ഫോൺ​: 73067 23903, 9207417080, 9995407891.