മാവേലിക്കര: ആദിത്യ എസ് കുമാറിന്റെ ഏകാംഗ ചിത്ര പ്രദർശനം അൺ അഡോൺ 15ന് രാജാ രവിവർമ്മ കോളേജിൽ പ്രവർത്തിക്കുന്ന രാമവർമ്മ ആർട്ട് ഗ്യാലറിയിൽ ആരംഭിക്കും. രാവിലെ 9ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സി.എൻ.പുഷ്പശരൺ അദ്ധ്യക്ഷനാവും.