ഹരിപ്പാട് :കൊവിഡിന്റെ പേരിൽ മാറ്റി വെച്ച മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെർമിറ്റിനുള്ള സംയുക്ത പരിശോധന ഉടൻനടത്തി അർഹരായവർക്കെല്ലാം മണ്ണെണ്ണ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് മണ്ണെണ്ണ പെർമിറ്റിനുള്ള സംയുക്ത പരിശോധന പൂർത്തിയാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ അനുവദിച്ചില്ല എങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.