മാവേലിക്കര: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതി വിഹിതം വർദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് 25 ലക്ഷം കത്തുകൾ അയയ്ക്കുന്ന പരിപാടിയുടെ ഭാഗമായി യൂണിയന്റെ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10000 കത്തുകൾ അയയ്ക്കുന്നു. പരിപാടിയുടെ ഏരിയതല ഉദ്ഘാടനം
പൈനുംമൂട് പോസ്റ്റ് ഓഫീസിൽ നിന്നും 100 കത്തുകൾ അയച്ചുകൊണ്ട് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മുരളി തഴക്കര നിർവഹിച്ചു. സി.ഡി വേണുഗോപാൽ അദ്ധ്യക്ഷനായി. സി.പി.എം തഴക്കര ലോക്കൽ സെക്രട്ടറി എസ്.ശ്രീകുമാർ, കെ.രഘുപ്രസാദ് എന്നിവർ സംസാരിച്ചു.