ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിൽ കെട്ടിട നിർമ്മാണ അപേക്ഷയുമായി ബന്ധപ്പെട്ട് തീർപ്പാകാത്ത ഫയലുകളിന്മേൽ തീർപ്പ് കൽപ്പിക്കുന്നതിന് വേണ്ടി 26 ന് 10.30 ന് നഗരസഭയിൽ വച്ച് അദാലത്ത് നടക്കും. അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ 22 ന് 3 ന് മുമ്പായി നഗരസഭയിൽ ലഭിക്കണം. കെട്ടിട നിർമ്മാണ അനുമതി ലഭിക്കുവാനുള്ള അപേക്ഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അറിയിച്ചു.