ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആലപ്പുഴ മൊബൈലിറ്റി ഹബിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള 357തൂണുകളുടെ നിർമ്മാണം വൈകുന്നു. കഴിഞ്ഞ കേരളപിറവി ദിനത്തിൽ പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും പലവിധ കാരണങ്ങളാൽ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കെ.എസ്.ആർ.ടി.സി ബസ്റ്റേഷനും ഗ്യാരേജും ആധുനിക സൗകര്യങ്ങളോടെ പൊളിച്ചു പണിയണം. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ബസ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി വളവനാട്ടേക്ക് മാറ്റിയിരുന്നു. ഇതിന് ആവശ്യമായ സ്റ്റേഷൻമാസ്റ്റർ ഓഫീസും ഗ്യാരേജിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. പൂർത്തിയാകേണ്ട ഗ്യാരേജ് നിർമ്മാണ പ്രവർത്തനം ഏപ്രിൽ അവസാനത്തോടെ പൂർത്തികരിക്കാനാകൂവെന്നാണ് അധികൃതർ പറയുന്നത്. കൊവിഡ് പ്രതിസന്ധിയിൽ നിർമ്മാണ സാമഗ്രഹികൾ എത്തിക്കാൻ കഴിയാത്തതാണ് നിർമ്മാണത്തിന് കാലതാമസം ഉണ്ടാക്കിയത്. വളവനാട്ടേക്ക് സ്റ്റേഷൻ മാറ്റിയാൽ മാത്രമേ ആലപ്പുഴയിലെ നിർമ്മാണം ആരംഭിക്കാൻ കഴിയു. ആലപ്പുഴയിലെ ഗ്യാരേജ് പൊളിച്ച് പണിയുന്നതിന് മുന്നോടിയായി മണൽ പരിശോധന ആരംഭിച്ചു. കെട്ടിടത്തിന്റെ പൈലിംഗ് ഏപ്രിൽ അവസാനത്തോടെ ആരംഭിക്കാനുള്ള ആലോചനയിലാണ്. ആദ്യഘട്ട കെട്ടിട നിർമ്മാണത്തിന് പ്ളാൻ നഗരസഭയുടെ എൻജിനിയറിംഗ് വിഭാഗത്തിൽ സമർപ്പിച്ചു. ഇതിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ പൈലിംഗ് നിർമ്മാണം ആരംഭിക്കാൻ കഴിയു .കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ പൈലിംഗ് ജോലികൾ ആറ്മാസത്തിനുള്ളിൽ പൂർത്തികരിക്കാനാണ് ലക്ഷ്യം. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ രണ്ട് വർഷംവേണ്ടിവരും.
.......
# പദ്ധതി
സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഡി.ടി.ഒ ഓഫീസ്, ഗ്യാരേജ്, യാഡ്, ഷോപ്പിംഗ്കോപ്ളക്സ്, ഹോട്ടൽ, കുറഞ്ഞവാടക്ക് താമസസൗകര്യത്തിനുള്ള മുറികൾ, പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന പെട്രോൾ പമ്പ്
....................
വളവനാട്ടേ ഗ്യാരേജിന്റെ നിർമ്മാണം പൂർത്തികരിച്ചാൽ മാത്രമേ നിലവിലുള്ള ഓഫീസ് സംവിധാനം മാറ്റുകയുള്ളു. ആദ്യം ഗ്യാരേജ് നിൽക്കുന്ന ഭാഗത്തെ നിർമ്മാണത്തിലനുള്ളം സൗകര്യം ഒരുക്കും.
ഡി.ടി.ഒ, ആലപ്പുഴ