തുറവൂർ: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളോട് നിരന്തരം രാഷ്ട്രീയ വിവേചനം കാട്ടുകയാണെന്ന് ആരോപിച്ച് സി.പി.എം നേതൃത്വത്തിൽ തുറവൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. രാവിലെ ആരംഭിച്ച സമരം വൈകിട്ട് സമാപിച്ചു. അനിതാ സോമൻ, കെ.എസ്.സുരേഷ് കുമാർ, എസ്.വിഷ്ണു, ഇ.പി. പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.