ചാരുംമൂട് : പരസ്യമായ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റ പേരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നുപേരെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. നൂറനാട് ഉളവുക്കാട് കോടംപറമ്പിൽ മുഹമ്മദ് ഹാഫിസ് (21) മുതുകാട്ടുകര വിഷ്ണുഭവനം ബിനു ( 21 ) എരുമക്കുഴി വിഷ്ണു ഭവനം കണ്ണൻ (20) എന്നിവരെയാണ് സി.ഐ വി.ആർ.ജഗദീഷ് അറസ്റ്റ് ചെയ്തത്. കേസിൽ നൂറനാട് സ്വദേശി റാഫിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ 1 ന് രാത്രി നൂറനാട് മാർക്കറ്റിന് സമീപം വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നൂറനാട് സ്വദേശി ആകാശിനെ കഴുത്തിന് വെട്ടിപ്പരിക്കേൽപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വിഷ്ണുവിന്റെ സഹോദരനാണ് അറസ്റ്റിലായ ബിനുവെന്ന് പൊലീസ് പറഞ്ഞു.