കുട്ടനാട്: എസ്. എൻ. ഡി. പി യോഗം കുട്ടനാട് യൂണിയൻ ആസ്ഥാന മന്ദിരത്തിനു മുൻപിലൂടെ കടന്നു പോകുന്ന ഏ സി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന എലിവേറ്റേഡ് പാതയുടെ നിർമ്മാണത്തിലെ അപാകത പരിഹരിച്ച് നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യൂണിയന്റെയും ശാഖയുടെയും പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പൊലീസ് നടത്തിയ മർദ്ദനത്തിൽ എസ്. എൻ. ഡി. പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ പ്രതിഷേധിച്ചു. അക്രമം നടത്തിയ പൊലീസുകാർക്കെതിരെ ഉത്തരവാദപ്പെട്ടവർ നടപടി എടുക്കണമെന്നും യോഗം ആവശൃപ്പെട്ടു. യൂണിയൻ മന്ദിര ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ ജെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എൻ മോഹൻദാസ്,യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം,ജോയിൻ കൺവീനർ എ. ജി സുഭാഷ്,യൂത്ത് മൂവ്‌മെന്റെ്,വനിതാ സംഘം,വൈദിക യോഗം, സൈബർ സേന ,ബാലജന യോഗം,ബാലികാ യോഗം തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.