കുട്ടനാട്: എസ്. എൻ. ഡി. പി യോഗം 17 ാം നമ്പർ ചമ്പക്കുളം പുല്ലങ്ങടി ശാഖാ കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായുളള വിശേഷാൽ പൊതുയോഗം ഗുരുമന്ദിരം ഹാളിൽ കുട്ടനാട് സൗത്ത് യൂണിയൻ ജോയിന്റ് കൺവീനർ എ. ജി സുഭാഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. സമന്തഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞമോൻ പൊയ്ക്കാട് സംസാരി​ച്ചു. ശാഖാ സെക്രട്ടറി സ്വാഗതവും മാനേജിംഗ് കമ്മി​റ്റി അംഗം രാജപ്പൻ അജിതാ ഭവനം നന്ദി​യും പറഞ്ഞു .