lakshmi

മാരാരിക്കുളം: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ആയില്യം മകം ഉത്സവം 17ന് നടക്കും. ആയില്യം പൂജ 17ന് രാവിലെയും ഉച്ചയ്ക്ക് 2ന് മകം താെഴലും നടക്കും. 16ന് രാവിലെ നാരായണീയപാരായണം. 17ന് രാവിലെ 8 മുതൽ ആയില്യം പൂജ, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ മകം തൊഴൽ,വൈകിട്ട് 3ന് സംഗീതകച്ചേരി, വൈകിട്ട് 6ന് ദിപാരാധന,അത്തം വലിയ കുരുതി 20ന് രാത്രി 8ന് നടക്കും. ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് ആയില്യം പൂജയും മകം തൊഴലും 17ന് ഒരുമിച്ച് നടത്താൻ തീരുമാനിച്ചതായി ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി അറിയിച്ചു.