 
മാവേലിക്കര: 30 ലേറെ ചിത്രങ്ങളുമായി ആദിത്യൻ എസ്. കുമാറിന്റെ അൺഅഡോൺ എന്ന ചിത്ര പ്രദർശനത്തിന് മാവേലിക്കരയിൽ തുടക്കമായി. മാവേലിക്കര രാജാരവിവർമ്മ കോളേജ് അങ്കണത്തിൽ പ്രവർത്തിക്കുന്ന രാമവർമ്മ ഗാലറിയിൽ ആരംഭിച്ച പ്രദർശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണ ഉദ്ഘാടനം ചെയ്തു. സമകാലീന ഭൂപ്രകൃതിയും നഗരവുമൊക്കെ ഒരു പുതിയ ദൃശ്യഭാഷയിലാണ് ആദിത്യൻ ചിത്രങ്ങളിൽ വരച്ചിരിക്കുന്നത്. രാജാരവിവർമ്മ കോളേജിലെ അവസാന വർഷ ബി.എഫ്.എ പെയിന്റിംഗ് ബിരുദ വിദ്യാർത്ഥിയാണ് ആദിത്യൻ. പ്രിൻസിപ്പൽ ഇൻ ചാർജ് സുനി.എൻ അദ്ധ്യക്ഷനയി. പരസ്യകലാ ഭൃവിഭാഗം മേധാവി വി.രഞ്ജിത്ത്കുമാർ, പെയിന്റിംഗ് വിഭാഗം മേധാവി ലിൻസി സാമുവേൽ, കോളേജ് സൂപ്രണ്ട് ബി.അനിൽ കുമാർ, കോളേജ് യൂണിയൻ ചെയർമാൻ വിമൽ തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം 19ന് സമാപിക്കും.