ആലപ്പുഴ: എൻ.സി.വി.ടി എം.ഇ.എസ് പ്രകാരം 2014 മുതൽ കായംകുളം ഗവൺമെന്റ് ഐ.ടി.ഐയിൽ പ്രവേശനം നേടിയ ട്രെയിനികളുടെ ഇ.എൻ.ടി.സികളിലെ തിരുത്തലുകൾക്കായി ഗ്രീവൻസ് പോർട്ടൽ സംവിധാനം മാർച്ച് രണ്ടു വരെ പുന:സ്ഥാപിച്ചു. തിരുത്തലുകൾ ആവശ്യമുള്ളവർ പ്രൊഫൈൽ മുഖേന തുടർ നടപടികൾ സ്വീകരിക്കണം.

തിരുത്തലിന് തിരിച്ചറിയൽ കാർഡ്, നോട്ടറിയുടെ അഫിഡവിറ്റ്, എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങൾ: വെബ്സൈറ്റ്:www.itikayamkulam.gov.in, ഫോൺ: 0479-2442900.