പൂച്ചാക്കൽ: പള്ളിപ്പുറം കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിൽ മകം തൊഴൽ നാളെ നടക്കും. ഇന്ന് രാവിലെ 8 ന് നാരായണീയ പാരായണം തുടർന്ന് ദ്രവ്യ കലശാഭിഷേകം. വൈകിട്ട് 7 ന് വയലിൻ ഡ്യൂയറ്റ്. നാളെ പുലർച്ചേ 4 ന് അഷ്ടാഭിഷേകം. 5.30 ന് പ്രഭാതഭേരി . 8 ന് അഖണ്ഡനാമജപം. 9 ന് നാരായണീയ പാരായണം. 11 ന് മേജർ സെറ്റ് പഞ്ചാരിമേളം. 1 മുതൽ മകം തൊഴൽ. തുടർന്ന് പ്രസാദം ഊട്ട്.