കായംകുളം: കായംകുളം നഗരസഭയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 22 കോടി ലഭിച്ചിട്ടും 20 ശതമാനം പോലും ചെലവഴിക്കാൻ സാധിക്കാതെ പരാജയപ്പെട്ട ഭരണ നേതൃത്വം രാജിവച്ചൊഴിയണമെന്നാവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ സത്യഗ്രഹ സമരം നടത്തി.
ബി ജെ പി നി. മണ്ഡലം പ്രസിഡൻ്റ് കൃഷ്ണകുമാർ രാംദാസ് ഉദ്ഘാടനം ചെയ്തു.
ബി ജെ പി പാർലി.പാർട്ടി ലീഡർ ഡി.അശ്വിനി ദേവ് മുഖ്യപ്രസംഗം നടത്തി. ജന വികാസ് കാര്യക്രമ പദ്ധതിയിലുൾപ്പെടുത്തി കായംകുളത്തിന് പ്രധാനമന്ത്രി അനുവദിച്ച 10 കോടി രൂപയും പാഴായിരിക്കുകയാണ് .മരാമത്ത് പണികൾക്കായി അനുവദിക്കപ്പെട്ട കോടിക്കണക്കിന് രൂപയും ഇത്തവണ നഷ്ടമാവുകയാണ്. ഇതിനും പുറമേ സസ്യ മാർക്കറ്റ് കെട്ടിടം പണി പൂർത്തീകരിച്ചു വ്യാപാരികൾക്ക് നൽകാത്തതു കൊണ്ട് പലിശയിനത്തിൽ പ്രതിമാസം 23 ലക്ഷം രൂപ നഗരസഭയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണന്ന് യോഗം വിലയിരുത്തി.
കൗൺസിലർമാരായ ലേഖാ മുരളീധരൻ ,രാജശ്രീ കമ്മത്ത്, ബിജെപി തെക്കൻ മേഖലാ പ്രസിഡന്റ് വിപിൻ രാജ് ,ഷിജി, രാജേഷ് കൊച്ചയ്യത്ത് എന്നിവർ നേതൃത്വം നൽകി.