മാവേലിക്കര: തഴക്കര ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര മാതൃ ഭാഷാദിനം 21ന് വൈകിട്ട് 4ന് നടത്തും. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എൻ.പരമേശ്വരൻ അദ്ധ്യക്ഷനാകും. വി.പി.ജയചന്ദ്രൻറെ മലയാണ്മയ്ക്കൊരു മയിൽപ്പീലി പ്രൊഫ.വി.രാധാമണിക്കുഞ്ഞമ്മ അവലോകനം നടത്തും. കുഞ്ഞുകുഞ്ഞു വഴുവാടിയുടെ വംശാവലിയുടെ വെളിപാടുകൾ എന്ന പുസ്തകം പ്രൊഫ.വി.ഐ.ജോൺസനും കരുവേലി ബാബുക്കുട്ടന്റെ നവകേരള സ്രഷ്ടാക്കൾ എന്ന പുസ്തകം വാസന്തിപ്രദീപും ഭരണിക്കാവ് പി.ആർ.മുരളിയുടെ മുളംകാണികൾ എന്ന പുത്സകം ഉഷ് എസ്.കുമാർ, കെ.എസ്.റെജിയുടെ മുയൽ ഒരു മാംസഭോജിയാണ് എന്ന പുസ്തകം എസ്.സനിൽ കുമാറും അവലോകനം നടത്തുമെന്ന് സെക്രട്ടറി ജോർജ് തഴക്കര അറിയിച്ചു.