തുറവൂർ: തുറവുർ ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വെരിഫിക്കേഷനായി റേഷൻ കാർഡ്, ടി.സി, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി.ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 24 മുതൽ 26 വരെയുള്ള തീയതികളിൽ നേരിട്ട് ഓഫീസിൽ ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.