അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ തിട്ടയിൽ - മോട്ടോർതറ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. റീസിൽഡ് കേരള പദ്ധതിയിയിൽ 15 ലക്ഷവും, പഞ്ചായത്തിന്റെ 6 ലക്ഷവുമുൾപ്പടെ 21 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തിയാക്കിയത്. അര കിലോമീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലും ടാർ ചെയ്ത് പൂർത്തിയാക്കിയ റോഡ് നൂറു കണക്കിന് നാട്ടുകാർക്കും സമീപത്തെ പാടശേഖരങ്ങളിലെ കർഷകർക്കും ഏറെ സഹായകരമാകും. എച്ച് .സലാം എം. എൽ. എ റോഡ് നാടിനു സമർപ്പിച്ചു. കുറുമ്പേലിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ .കവിത അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, പഞ്ചായത്തംഗം ശോഭ ബാലൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ എസ്. കൃഷ്ണകുമാർ, ജിത്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ നിഷ മനോജ് സ്വാഗതം പറഞ്ഞു.