
ആലപ്പുഴ: ബോംബ് നിർമാണത്തിൽ നിന്നും കൊലപാതക രാഷ്ട്രീയത്തിൽ നിന്നും സി.പി.എം വിട്ടു നിൽക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു.കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സി.പി.എം ഉപേക്ഷിച്ചാൽ നാട്ടിൽ സമാധാനം നിലനിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'അമ്മ നടത്തം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, പി.കെ.ശ്യാമള, സുജ ജോഷ്വ, അഡ്വ. കുഞ്ഞുമോൾ രാജു, ബീന സക്കറിയ, സുജ ജോൺ , മറിയാമ്മ എബ്രഹാം, ആർ.ബേബി, ജമീല ബീവി, ഏലിയാമ്മ വർക്കി, ശ്രീദേവി രാജു , ബിന്ദു ഷാജി എന്നിവർ പ്രസംഗിച്ചു.