karazhma-kizhakk
കാരാഴ്മ കിഴക്ക് എസ്എൻഡിപി 2708 -ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ 12-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം എസ്എൻഡിപി മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: എസ്. എൻ. ഡി. പി യോഗം കാരാഴ്മ കിഴക്ക് 2708 -ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ മൂന്നുദിവസമായി നടന്നുവന്ന അഷ്ഠബന്ധ നവീകരണ കലശപൂജയും 12-ാമത് പ്രതിഷ്ഠാ വാർഷികവും ആദ്ധ്യാത്മിക വൈദി​ക ചടങ്ങുകളോടെ ഭക്തി നിർഭരമായി സമാപിച്ചു. നവീകരണ കലശപൂജയ്ക്കും മഹാദീപാരാധനയ്ക്കും ക്ഷേത്ര തന്ത്രി സുജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. പ്രതിഷ്ഠാ വാർഷികസമ്മേളനം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ മുഖ്യസന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, വനിതാ സംഘം ഭാരവാഹികളായ വിജയലക്ഷ്മി, ലേഖാ സോജൻ, കനകമ്മ, കമ്മിറ്റി അംഗങ്ങളായ സോജൻ, രവി, സുനിൽ എന്നിവർ സംസാരി​ച്ചു. ശാഖാ സെക്രട്ടറി രവി കളീയ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ജയൻ നന്ദിയും പറഞ്ഞു. മഹാഗുരുപൂജ, ശാന്തി ഹോമം, ഗണപതിഹവനം, അന്നദാനം, ദീപാരാധന, ദീപക്കാഴ്ച എന്നിവയും നടത്തി.