ആലപ്പുഴ: നഗരസഭകളുടെ കീഴിൽ ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി 18 നും 35നും മദ്ധ്യേ പ്രായമുള്ളതും ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചങ്ങനാശേരി,ചേർത്തല, വൈക്കം, മരട് നഗര സഭക്കുള്ളിൽ താമസിക്കുന്നതുമായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഇക്ട്രീഷ്യൻ, ആ ട്ടോമൊബൈൽ, ഫിറ്റർ ഫാബ്രിക്കേഷൻ, മിഗ് ആൻ്റ് ടിഗ് വെൽഡിംഗ്, എ.സി ടെക്നീഷ്യൻ, ഡാറ്റാ എൻടി ഓപ്പറേറ്റർ എന്നീ കോഴ്സുകളിൽ പരിശീലനം നേടാൻ എസ്.എസ്.എൽ.സി.യും, അക്കൗണ്ട് ടാലി, ജി.എസ്.റ്റി കോഴ്സിൽ പരിശീലനം നേടുവാൻ പ്ലസ് ടു കോമേഴ്സ് / ബി.കോം പാസായിരിക്കണം. പഠനകേന്ദ്രങ്ങൾ കവിത ഐ.ടി.ഐ ആലപ്പുഴ ഫോൺ - 9061381113, 9895443931. എക്സൽ ഐ.ടി.ഐ ചേർത്തല ഫോൺ - 9061618257,9605916998.