മാന്നാർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സ്കൂൾ പച്ചക്കറിതോട്ടം പദ്ധതി പ്രകാരം മാന്നാർ കൃഷിഭവന്റെയും കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്‌കൂളിൻ്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച പച്ചക്കറിതോട്ടത്തിലെ വിളവെടുപ്പ് മഹോത്സവം മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗം വി.ആർ ശിവപ്രസാദ്, സ്കൂൾ ഹെഡ്‌മിസ്ട്രെസ് പി.എസ് അമ്പിളി, കൃഷി ഓഫീസർ പി.സിഹരികുമാർ, കൃഷി അസി. ഓഫീസർമാരായ അമൃത ലിപി, ശ്രീരഞ്ജിനി, സ്കൂൾ മാനേജർ ബി.ജയചന്ദ്രൻപിള്ള, പി.ടി. എ പ്രസിഡന്റ് പ്രദീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി റോയി ശാമുവേൽ, കൺവീനർ രശ്മി എം.എസ്, അഞ്ജു, വിനിദാസ്, മുരളീധരൻപിള്ള, പിടിഎ വൈസ് പ്രസിഡൻ്റ് പ്രഭ എന്നിവർ സംസാരിച്ചു. ജൈവ പച്ചക്കറി കൃഷിയിൽ കുട്ടികൾക്ക് താല്പര്യം ഉണ്ടാക്കുന്നതിനും അതിൻറെ തുടർച്ചയെന്നോണം വീടുകളിൽ പച്ചക്കറി കൃഷി തോട്ടം ഉണ്ടാക്കുന്നതിന് കുട്ടികളിൽ പ്രചോദനം നൽകുന്നതിനും ലക്ഷ്യമിടുന്നതായി കൃഷി ഓഫീസർ പി സി ഹരികുമാർ പറഞ്ഞു.