മാവേലിക്കര: കേരള വാട്ടർ അതോറിട്ടി​ മാവേലിക്കര സബ് ഡിവിഷൻ പരിധിയിലുള്ള മാവേലിക്കര, ചെങ്ങന്നൂർ മുൻസിപ്പാലിറ്റികൾ, ഭരണിക്കാവ് ചെന്നിത്തല, ചെറിയനാട്, ചെട്ടികുളങ്ങര, ചുനക്കര, മാന്നാർ, നൂറനാട്, പാലമേൽ, താമരക്കുളം, തഴക്കര, തെക്കേക്കര, വള്ളികുന്നം എന്നി പഞ്ചായത്തുകളിലെ വെള്ളക്കരം കുടി​ശികയുള്ള ഉപഭോക്താക്കൾ മാർച്ച് 31ന് മുൻപായി കുടിശിക അടക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജി​നീയർ അറിയിച്ചു. ചെങ്ങന്നൂർ സെക്ഷൻ ഓഫിസിൽ മാർച്ച് മാസത്തിലെ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വെള്ളക്കരം സ്വീകരിക്കും.