
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബ യൂണിറ്റിന്റെ 4-ാം മത് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. ശാഖാ യോഗം സെക്രട്ടറി ആർ. ദേവദാസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് മെമ്പർ എ.കെ. രംഗരാജൻ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ സി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ പി.വി.സാനു, ജോയിന്റ് കൺവീനർ സീമാ ശാന്തപ്പൻ എന്നിവർ സംസാരിച്ചു. പി. സത്യമൂർത്തി സ്വാഗതവും ഗീതാ സജീവ് നന്ദിയും പറഞ്ഞു. കൺവീനർ ദീപാ പ്രദീപ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.