ഹരിപ്പാട്: ദേശീയപാതയിൽ യാത്രക്കാരെ തടഞ്ഞു നിർത്തി പണവും മൊബൈലും അപഹരിക്കുന്നു. കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത്.
13ന് രാവിലെ 6.30ന് എലിവകുളങ്ങര ജംഗ്ഷന് സമീപത്തു വച്ച് കാർത്തികപള്ളി സ്വദേശിയുടെ മൊബൈൽ ഫോൺ അപഹരിച്ചു. 14ന് രാത്രി ചേപ്പാട് ജംഗ്ഷന് വടക്ക് വെച്ച് തൃക്കുന്നപുഴ സ്വദേശിയുടെ മൊബൈൽ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന 2000 രൂപയും അപഹരിച്ചു കടന്നുകളഞ്ഞു. രണ്ട് പേരും കരീലകുളങ്ങര പൊലീസിൽ പരാതി നൽകി.
നമ്പർ ഇല്ലാത്ത ബൈക്കിൽ എത്തിയ ഹെൽമെറ്റ് ധരിച്ച ആൾ വാഹനങ്ങൾ തടഞ്ഞു നിർത്തി പണവും മൊബൈലും കവർന്ന ശേഷം വേഗത്തിൽ വാഹനത്തിൽ കടന്നുകളയുന്നുവെന്നാണ് എന്നാണ് പരാതി. അന്വേഷണം ആരംഭിച്ചതായും രണ്ട് ഫോണുകളും നിലവിൽ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.